Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Part Of The Lives

സ​​ഹൃ​​ദ​​യ ആശുപത്രി ആലപ്പുഴക്കാരുടെ ജീവിതത്തിന്‍റെ ഭാഗം: ഡെപ്യൂട്ടി സ്പീക്കർ

ആ​​​​ല​​​​പ്പു​​​​ഴ: ആ​​​​ല​​​​പ്പു​​​​ഴ​​​​ക്കാ​​​​ർ സ​​​​ഹൃ​​​​ദ​​​​യ ആ​​​​ശു​​​​പ​​​​ത്രി​​​​യെ നെ​​​​ഞ്ചി​​​​ലേ​​​​റ്റി കൊ​​​​ണ്ടു​​​​പോ​​​​യ​​​​തി​​​​ന്‍റെ 60 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളാ​​​​ണ് ആ​​​​ഘോ​​​​ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നും സ​​​​ഹൃ​​​​ദ​​​​യ​​​​യെ ആ​​​​ല​​​​പ്പു​​​​ഴ​​​​ക്കാ​​​​രു​​​​ടെ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രി​​​​ക്ക​​​​ലും മാ​​​​റ്റി​​​​നി​​​​ർ​​​​ത്താ​​​​നാ​​​​കാ​​​​കി​​​​ല്ലെ​​​​ന്നും ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​ർ ഷാ​​​​നി​​​​മോ​​​​ൾ ഉ​​​​സ്മാ​​​​ൻ. സ​​​​ഹൃ​​​​ദ​​​​യ ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ വ​​​​ജ്ര​​​​ജൂ​​​​ബി​​​​ലി വ​​​​ർ​​​​ഷാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ഹോം ​​​​ഡേ ആ​​​​ഘോ​​​​ഷ​​​​വും എ​​​​ൻ​​​​എ​​​​ബി​​​​എ​​​​ച്ച് ആ​​​​റാം പ​​​​തി​​​​പ്പ് അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​ൻ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും വ​​​​ജ്ര​​​​ജൂ​​​​ബി​​​​ലി ലോ​​​​ഗോ പ്ര​​​​കാ​​​​ശ​​​​ന​​​​വും നി​​​​ർ​​​​വ​​​​ഹി​​​​ച്ച് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​ർ.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ത​​​​ല​​​​മു​​​​റ​​​ക​​​​ളു​​​​ടെ അ​​​​ധ്വാ​​​​ന​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​ണ് വ​​​​ജ്ര​​​​ജൂ​​​​ബി​​​​ലി നി​​​​റ​​​​വി​​​​ൽ തി​​​​ള​​​​ങ്ങി​​​​നി​​​​ൽ​​​​ക്കു​​​​ന്ന സ​​​​ഹൃ​​​​ദ​​​​യ ആ​​​​ശു​​​​പ​​​​ത്രി​​​​യെ​​​​ന്ന് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്ക് ജീ​​​​വി​​​​ത​​​​വും രോ​​​​ഗി​​​​ക​​​​ൾ​​​​ക്ക് ഭേ​​​​ദ​​​​പ്പെ​​​​ട്ട മെ​​​​ഡി​​​​ക്ക​​​​ൽ കെ​​​​യ​​​​റും ന​​​​ൽ​​​​കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ് സ​​​​ഹൃ​​​​ദ​​​​യ. ആ​​​​ല​​​​പ്പു​​​​ഴ പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ മി​​​​ക​​​​ച്ച സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യാ​​​​യി സ​​​​ഹൃ​​​​ദ​​​​യ ആ​​​​ശു​​​​പ​​​​ത്രി വ​​​​ള​​​​ർ​​​​ന്ന​​​​തും അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ്. ഇ​​​​ത്ത​​​​രം ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളെ പി​​​​ന്തു​​​​ണ​​​​യ്ക്കേ​​​​ണ്ട ക​​​​ട​​​​മ പൊ​​​​തു​​​​ജ​​​​ന​​​​ത്തി​​​​നു​​​​ണ്ടെ​​​​ന്നും അ​​​​ധ്യ​​​​ക്ഷ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സ​​​​ഹൃ​​​​ദ​​​​യ ആ​​​​ശു​​​​പ​​​​ത്രി എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് മാ​​​​ളി​​​​യേ​​​​ക്ക​​​​ൽ, സോ​​​​ഷ്യ​​​​ൽ വെ​​​​ൽ​​​​ഫെ​​​​യ​​​​ർ സൊ​​​​സൈ​​​​റ്റി പ്ര​​​​സി​​​​ഡ​​​​ന്‍റ് വി​​​​കാ​​​​രി ജ​​​​ന​​​​റ​​​​ൽ ഫാ.​​​​ഡോ. ജോ​​​​ൺ തെ​​​​ക്കേ​​​​ക്ക​​​​ര, ആ​​​​ല​​​​പ്പു​​​​ഴ രൂ​​​​പ​​​​ത ബി​​​​ഷ​​​​പ് ഡോ. ​​​​ജ​​​​യിം​​​​സ് റാ​​​​ഫേ​​​​ൽ ആ​​​​നാ​​​​പ​​​​റ​​​​മ്പി​​​​ൽ, എ.​​​​ഡി. തോ​​​​മ​​​​സ് എം​​​​എ​​​​ൽ​​​​എ, ന​​​​ഗ​​​​ര​​​​സ​​​​ഭാ​​​​ധ്യ​​​​ക്ഷ മോ​​​​ളി ജേ​​​​ക്ക​​​​ബ്, അ​​​​സി. എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ആ​​​​ന്‍റോ ആ​​​​ന്‍റ​​​​ണി പെ​​​​രു​​​​മ്പ​​​​ള്ളി​​​​ത്ത​​​​റ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

ച​​​​ട​​​​ങ്ങി​​​​ൽ വ​​​​ജ്ര​​​​ജൂ​​​​ബി​​​​ലി പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ന​​​​ട​​​​ന്നു. വൈ​​​​ക്കം വി​​​​ജ​​​​യ​​​​ല​​​​ക്ഷ്മി​​​​യു​​​​ടെ സാം​​​​സ്കാ​​​​രി​​​​ക പ​​​​രി​​​​പാ​​​​ടി​​​​യും ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ര​​​​ങ്ങേ​​​​റി.

Latest News

Corehub Up